ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് 217 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആസ്ത്രേലിയയെ ഇന്ത്യ 216 റണ്‍സിന് പുറത്താക്കി. 47.3 ഓവറില്‍ ആത്രേലിയന്‍ താരങ്ങളെ ഇന്ത്യന്‍ ബൗളര്‍മാര്‍ പവലിയനിലെത്തിച്ചു. രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന് പോറല്‍, ശിവസിംഗ്, നാഗര്‍കോട്ടി എന്നിവരുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് ആസ്ത്രേലിയയുടെ നട്ടെല്ലൊടിച്ചത്. 76 റണ്‍സെടുത്ത ജോനാഥന് മെര്‍ലോയാണ് ടോപ് സ്കോറര്‍. പരം ഉപ്പല്‍ 34ഉം ജാക്ക് എഡ്വേര്‍ഡ്സ് 28ഉം റണ്‍സെടുത്തു. നാലാം ലോകകിരീടം തേടിയാണ് ഇരുടീമുകളും ഫൈനലില്‍ മാറ്റുരക്കുന്നത്.