ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

215

തിരുവനന്തപുരം : എംഎല്‍എ ഹോസ്റ്റലില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ്‌ സെക്രട്ടറി ആര്‍.എല്‍ ജീവന്‍ലാലിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും ഡിവൈഎഫ്‌ഐ പുറത്തുശ്ശേരി ലോക്കല്‍ കമ്മറ്റി അംഗവുമാണ് ജീവന്‍ലാല്‍. കാട്ടൂര്‍ സ്വദേശിനിയായ വനിതാ നേതാവ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസിന് പരാതി നല്‍കിയതോടെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ജൂലൈ 11 നാണ് കേസിനാസ്പദമായ സംഭവം. എം.എല്‍.എ ഹോസ്റ്റലിലെ ഇരിങ്ങാലക്കുട എം.എല്‍.എയുടെ മുറിയില്‍ വെച്ച് ജീവന്‍ലാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

NO COMMENTS