ബെർലിൻ : ജർമനിയിൽ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ച് കയറി നിരവധിപേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ജർമനിയിലെ മ്യുയെൻസ്റ്ററിൽ ശനിയാഴ്ച്ച വൈകുന്നേരമാണ് അപകടമുണ്ടായത്. മുപ്പതോളം പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. കാര്‍ ഓടിച്ച് കയറ്റിയ ഡ്രൈവറും മരിച്ചെന്നാണ് സൂചന. സംഭവം ആക്രമണമാണോ അപകടമാണോ എന്ന കാര്യം ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല. തീവ്രവാദ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കാളയാനാവില്ലെന്നും, സിറ്റി സെന്ററിൽ പ്രവേശിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ജനത്തിനു നിർദേശം നലകിയതായും പോലീസ് പറഞ്ഞു.