ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തിലേക്ക്

282

തിരുവനന്തപുരം: രോഗികളെ വലച്ച്‌ ഒരുവിഭാഗം ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തിലേക്ക്. കിടത്തിചികിത്സയും നിര്‍ത്തലാക്കിയതോടെ രോഗികള്‍ക്ക് ദുരിതത്തിലായി. ഒ.പി ബഹിഷ്കരണത്തിന് പുറമെ കിടത്തി ചികിത്സകൂടി നിര്‍ത്തി സമരം ശക്തമാക്കാനൊരുങ്ങുകയാണ് കെ ജി എം എ. സമരത്തെ നേരിടാന്‍ കൂടുതല്‍ ശക്തമായ നടപടികളിലേക്കു കടക്കാനുള്ള നീക്കത്തിലാണു സര്‍ക്കാര്‍. ഡോക്ടര്‍മാര്‍ പിടിവാശി തുടർന്നതോടെ ആശുപത്രിയിലെത്തിയ രോഗികളെ വല്ലാതെ വലച്ചിരുന്നെങ്കിലും സര്‍ക്കാരൊരുക്കിയ ബദല്‍സംവിധാനം ജനങ്ങള്‍ക്ക് ആശ്വാസമായി. ആര്‍ദ്രം പദ്ദതിക്കോ വൈകുന്നേരം ഒ പി തുടങ്ങുന്നതിനോ എതിരായല്ലെന്നും വേണ്ടത്ര ഡോക്ടര്‍മാരെയും ജീവനക്കാരേയും ആശുപത്രികളില്‍ നിയമിക്കാത്തതിനാലാണ് പ്രതിഷേധമെന്ന് കെ ജി എം ഒ എ വ്യക്തമാക്കിയിരുന്നു. ആദ്യ ഘട്ടത്തില്‍ പ്രൊബേഷനിലുള്ള ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ തങ്ങള്‍ക്കെതിരെ നടപടിയുണ്ടായാല്‍ സമരം രൂക്ഷമാക്കുമെന്നു കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) മുന്നറിയിപ്പ് നൽകി.

NO COMMENTS