തിരുവനന്തപുരം : വിദേശ വനിത ലിഗയെ തിരുവല്ലത്ത് കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാകാമെന്ന് സംശയിക്കുന്നതായി പോലീസ്. മൃതദേഹം കിടന്നിരുന്നതിന് സമീപത്തെ മരവള്ളയില്‍ നിന്ന് ലിഗയുടെ മുടികണ്ടെത്തിയതോടെയാണ് വള്ളി ഴുത്തില്‍ മുറുക്കിയായിരിക്കാം കൊലപാതകം നടത്തിയതായി പോലീസ് സംശയം പ്രകടിപ്പിച്ചത്. ലിഗയുടെ മരണ കാരണം കഴുത്തുഞെരിച്ചതാകാമെന്ന് കമ്മിഷണര്‍ പി പ്രകാശ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നൂറോളം പേരെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിക്കും. അനന്തമായി നീണ്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ശനിയാഴ്ച ലഭിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.