കോട്ടയം : കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും കളക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം നഗരസഭയിലേയും ആര്‍പ്പുക്കര, അയമ്‌നം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം എന്നീ പഞ്ചായത്തുകളിലേയും ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്കും വ്യാഴാഴ്ച അവധിയാണ്.