തിരുവനന്തപുരം : മെഡിക്കല്‍ , എന്‍ജിനീയറിങ്, ഫാര്‍മസി അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് എറണാകുളം സ്വദേശി ജസ്മരിയ ബെന്നിക്ക്. തിരുവനന്തപുരം സ്വദേശി സാമ്രിന്‍ ഫാത്തിമയാണ് രണ്ടാം റാങ്ക് സ്വന്തമാക്കിയിരിക്കുന്നത്. എഞ്ചിനീയറിങില്‍ കോട്ടയം സ്വദേശി അമല്‍ മാത്യുവിനാണ് ഒന്നാം റാങ്ക്. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, കെ.കെ.ശൈലജ എന്നിവര്‍ ചേര്‍ന്നാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. റാങ്ക് വിവരങ്ങള്‍ www.cee.kerala.gov.in ല്‍ ലഭിക്കും.