കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചു ; ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം

251

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചു. വ്യാഴാഴ്ച ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പതിനഞ്ച് ദിവസത്തിനുള്ളില്‍ ബിജെപി ഭൂരിപക്ഷം തെളിയിക്കണം. 122 സീറ്റില്‍ 105 സീറ്റാണ് ബിജെപിക്കുള്ളത്. കേവള ഭൂരിപക്ഷം തെളിയിക്കാന്‍ ഇനി ഏഴ് എംഎല്‍എമാര്‍ കൂടി ബിജെപിക്ക് വേണം.

സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപിയെ ക്ഷണിച്ച നടപടിക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും. ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് അവകാശമുന്നയിച്ചതോടെ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുമായി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിന് ശേഷമാണ് ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചത്.

104 സീറ്റുകള്‍ നേടിയ ബിജെപിക്ക് ഭൂരിപക്ഷത്തിന് വേണ്ട 112 എന്ന മാന്ത്രിക സംഖ്യ മറികടക്കുക എന്നത് വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ചരടുവലികള്‍ക്കും ചാക്കിലാക്കലുകള്‍ക്കും വരും നാളുകള്‍ സാക്ഷിയാകും. അതേസമയം യെദ്യൂരപ്പ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് കാണിച്ച്‌ ബിജെപി കര്‍ണാടകം ഘടകം ചെയ്ത ട്വീറ്റ് പിന്നീട് പിന്‍വലിച്ചിരുന്നു. വര്‍ണറുടെ ഔദ്യോഗിക തീരുമാനം വരുന്നതിന് മുന്‍പ് ട്വീറ്റ് ചെയ്തത് വിവാദമായതോടെയാണ് ട്വീറ്റ് പിന്‍വലിച്ചതെന്നാണ് സൂചന. വ്യാഴാഴ്ച രാവിലെ 9.30ന് സത്യപ്രതിജ്ഞ നടക്കുമെന്നായിരുന്നു ട്വീറ്റ്.

NO COMMENTS