കൊച്ചി : വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖിലയ്‌ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു കൊണ്ടുള്ള ഉത്തരവ് കൈമാറി. വടക്കന്‍ പറവൂര്‍ താലൂക്ക് ഓഫീസില്‍ ക്ളാസ് മൂന്ന് തസ്‌തികയിലാണ് ക്ളാര്‍ക്കായി നിയമനം ലഭിച്ചത്. എറണാകുളം ജില്ലാ കളക്ടര്‍ വീട്ടിലെത്തിയാണ് നിയമന ഉത്തരവ് അഖിലയ്ക്ക് നേരിട്ട് കൈമാറിയത്. 15 ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാമെന്ന് കളക്‌ടര്‍ അറിയിച്ചു. സര്‍ക്കാര്‍ നഷ്‌ടപരിഹാരമായി അനുവദിച്ച പത്തു ലക്ഷം രൂപയുടെ ചെക്കും ഇതോടൊപ്പം കൈമാറി. ശ്രീജിത്തിന്റെ അമ്മ ശ്യാമള, ഭാര്യ അഖില എന്നിവരുടെ പേരില്‍ 3.33 ലക്ഷം രൂപയുടെ രണ്ടു ചെക്കും മകള്‍ ആര്യനന്ദയ്‌ക്ക് 3.34 ലക്ഷം രൂപയുടെ ചെക്കുമാണ് നല്‍കിയത്.