കോഴിക്കോട് : പേരാബ്രയിലെ പനി മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഐഎംഎ വിദഗ്ധ സമിതിയെ നിയോഗിച്ചു. 72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചികിത്സാ പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കാനം നിര്‍ദേശമുണ്ട്. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറസ് സ്റ്റഡീസില്‍നിന്നുള്ള വിദഗ്ധ സംഘം ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഏത് തരം വൈറസാണ് മരണത്തിന് കാരണമാക്കിയതെന്ന് തിരിച്ചറിയാനായിട്ടില്ലെന്ന് വിദഗ്ധ സംഘം പറഞ്ഞു. സ്ഥലത്തുനിന്നും ശേഖരിച്ച സാമ്ബിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്ക് അയക്കുമെന്നും സംഘം പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം പ്രദേശത്തില്ലെന്ന് മെഡിക്കല്‍ സംഘത്തലവന്‍ ഡോ.അരുണ്‍കുമാര്‍ പറഞ്ഞു.