കണ്ണൂര്‍ : കണ്ണൂരില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ ബിജെപി പ്രവര്‍ത്തകന്‍ ഷിനുവിനാണ് വെട്ടേറ്റത്. കാറിലെത്തിയ ബിജെപി സംഘം ഷിനു സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിപ്പരുക്കേര്‍പ്പിക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. ഷിനു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഷിനുവിന് വെട്ടേറ്റ് അല്‍പ്പസമയത്തിനകം ബിജെപി പ്രവര്‍ത്തകന്‍ രഞ്ജിത്തിനും വെട്ടേറ്റു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.