ജയലളിതയുടെ മരണത്തിന് മുന്‍പുള്ള ശബ്ദരേഖകള്‍ പുറത്ത് വിട്ടു

238

ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തിനു മുന്‍പുള്ള ശബ്ദരേഖകള്‍ പുറത്ത് വിട്ടു.ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ചു മരണശേഷവും തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് റെക്കോര്‍ഡ് ചെയ്തുവച്ചിരുന്ന ശബ്ദരേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടാണ്, ശ്വാസമെടുക്കുന്പോള്‍ എന്‍റെ ചെവിയില്‍ ഒരുതരം ശബ്ദം കേള്‍ക്കുന്നുണ്ട്. തിയറ്ററുകളില്‍ കാഴ്ചക്കാര്‍ വിസിലടിക്കുന്നതു പോലുള്ള ശബ്ദമാണതെന്നും ജയലളിത പറയുന്നു. ആശുപത്രിയില്‍ ജയലളിതയുടെ ഡോക്ടറായിരുന്ന കെ.എസ്. ശിവകുമാറാണു കമ്മിഷനു ശബ്ദരേഖകള്‍ കൈമാറിയത്. ആശുപത്രിയിലെ ജയലളിതയുടെ സംഭാഷണങ്ങളെല്ലാം ശബ്ദരേഖയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം ആര്‍കെ നഗറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയുള്ള ജയലളിതയുടെ ദൃശ്യങ്ങള്‍ ടി.ടി.വി. ദിനകരന്‍ വിഭാഗം പുറത്തുവിട്ടിരുന്നു. ജയലളിതയുടെ മരണം സംബന്ധിച്ച്‌ അന്വേഷണം നടത്തുന്ന ഏകാംഗ കമ്മീഷന്‍ ജസ്റ്റിസ് അറുമുഖസ്വാമിയാണ് ശബ്ദരേഖകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്. 2016ല്‍ അവസാനമായി ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുള്ള ശബ്ദരേഖയാണ് പുറത്തുവിട്ടത്.

NO COMMENTS