കര്‍ണാടക വിധാന്‍ സൗധയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് പ്രതിഷേധം

214

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്- ജെഡിഎസ് നേതാക്കള്‍. വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമാരും കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഗുലാംനബി ആസാദ്, അശോക് ഗെഹ്‌ലോട്ട്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍, സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മുഴുവന്‍ എംഎല്‍എമാരും പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

NO COMMENTS