വിമാന യാത്രക്കാരനില്‍ നിന്നും വെടിയുണ്ടകള്‍ പിടികൂടി

212

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ യാത്രക്കാരനില്‍ നിന്നും വെടിയുണ്ടകള്‍ പിടികൂടി. അഞ്ച് വെടിയുണ്ടകളാണ് സിഐഎസ്‌എഫ് പിടികൂടിയത് . പുനലൂര്‍ സ്വദേശി ബിജു തോമസില്‍ നിന്നാണ് വെടിയുണ്ട പിടിച്ചെടുത്തത്. ഇന്നലെ രാത്രിയിലത്തെ വിമാനത്തില്‍ ബിജു അമേരിക്കയിലേക്ക് പോകാനെത്തിയപ്പോഴാണ് സംഭവം നടന്നത്. ഇയാളെ പൊലീസിന് കൈമാറിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജാരാക്കും. ഇയാളുടെ പിതാവിന് തോക്കിന്റെ ലൈസന്‍സുണ്ടെന്നാണ് സൂചന. അമേരിക്കയില്‍ അധ്യാപകനായി ജോലി ചെയ്യുകയാണ് ബിജു തോമസ്.

NO COMMENTS