നിലമ്പൂരില്‍ സീരിയല്‍ നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

240

മലപ്പുറം : സീരിയല്‍ നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇയ്യംമടയില്‍ വാടകയ്ക്ക്‌ താമസിച്ചിരുന്ന കെ.വി.കവിതയെയാണ് (35) നിലമ്പൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവര്‍ക്ക് നാല് വയസുള്ള മകളുണ്ട്. ഭര്‍ത്താവ് ബംഗളൂരുവിലാണ്.

NO COMMENTS