കണ്ണൂര്‍ : കണ്ണൂരില്‍ നടന്ന ഇരട്ട രാഷ്ട്രീയ കൊലപാതകത്തില്‍ 500 പേര്‍ക്കെതിരെ കേസെടുത്തു. സിപിഎം, ആര്‍സ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. കൊലപാതകത്തിലെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനായി പുതുച്ചേരി ഡിജിപി മാഹിയിൽ എത്തും.
സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെയാണ് ആദ്യം വെട്ടിക്കൊന്നത്. ബാബു മരണപ്പെട്ട് ഒരു മണിക്കൂര്‍ കഴിയും മുമ്പ് ഒരു ആര്‍എസ്എസ് പ്രവര്‍ത്തനായ ഷമേജ് കൊല്ലപ്പെട്ടു. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.