ഇസ്ലാമബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ജമാഅത്തുദ്ദവയെ നിരോധിക്കാനൊരുങ്ങി പാക്കിസ്ഥാന്‍. ജമാ അത്തുദ്ദവയെ സ്ഥിരമായി നിരോധിക്കാനുള്ള കരട് ബില്ല് രൂപീകരിക്കാനാണ് പാക്ക് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
1997 ലെ ഭീകര വിരുദ്ധ നിയമ(എ.ടി.എ) ഭേദഗതി ബില്ലിലുണ്ടെന്നും നിയമ മന്ത്രാലയവും സൈന്യവും പുതിയ ബില്ല് രൂപീകരണത്തില്‍ സഹകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാക്കിസ്ഥാന്‍ കള്ളപ്പണം വെളുപ്പിക്കാന്‍ തീവ്രവാദത്തിന് പണമൊഴുക്കുന്നതിനാല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ നിരീക്ഷണം വേണമെന്ന് യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിനോട് നിര്‍ദേശിച്ചിരുന്നു.