പാലക്കാട് i: അട്ടപ്പായില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് ഒന്‍പതുവരെയാണ് 16 പ്രതികളെ റിമാന്‍ഡ് ചെയ്തത്. മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതിയുടേതാണ് നടപടി. ഇന്ന് രാവിലെ കനത്ത സുരക്ഷയിലായിരുന്നു പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. ഇവര്‍ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ വകുപ്പുകളും, ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
കേസില്‍ താവളം പാക്കുളം മേച്ചേരില്‍ ഹുസൈന്‍ (50), മുക്കാലി കിളയില്‍ മരക്കാര്‍ (33), മുക്കാലി പൊതുവച്ചോല ഷംസുദീന്‍ (34), കക്കുപ്പടി കുന്നത്തുവീട്ടില്‍ അനീഷ്, മുക്കാലി താഴുശേരി രാധാകൃഷ്ണന്‍ (34), ആനമൂളി പൊതുവച്ചോല അബൂബക്കര്‍ (31), മുക്കാലി പടിഞ്ഞാറപള്ള കുരിക്കള്‍ വീട്ടില്‍ സിദ്ധീഖ് (38), മുക്കാലി തൊട്ടിയില്‍ ഉബൈദ് (25), മുക്കാലി വിരുത്തിയില്‍ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജെയ്ജുമോന്‍ (44), മുക്കാലി ചോലയില്‍ അബ്ദുള്‍ കരീം (48), മുക്കാലി പൊട്ടിയൂര്‍കുന്ന് പുത്തന്‍പുരക്കല്‍ സജീവ് (30), കള്ളമല മുരിക്കട സതീഷ് (39), കള്ളമല ചെരുവില്‍ വീട്ടില്‍ ഹരീഷ് (34), കള്ളമല ചെരുവില്‍ വീട്ടില്‍ ബിജു, കള്ളമല വിരുത്തിയില്‍ മുനീര്‍ (28) എന്നീ 16 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.