തിരുവനന്തപുരം : ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് 5 ലക്ഷം രൂപ വീതം നല്‍കും. വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയുടെ പേരിലാണ് തുക നല്‍കുന്നത്. അദാനി പോര്‍ട്സ് സിഇഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചതാണ് ഇക്കാര്യം.