തിരുവനന്തപുരം : ബാർ കോഴ കേസിൽ സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് കെ.പി.സതീശനെ മാറ്റി. ആഭ്യന്തര സെക്രട്ടറി ഫയലില്‍ ഒപ്പുവച്ചു. ഇന്ന് വൈകീട്ടോടെ ഉത്തരവിറങ്ങും. കേസില്‍ ഹാജരാവുന്നതില്‍ നിന്ന് സതീശനെ മാറ്റി നിറുത്തണമെന്ന് മാണിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് നിയമോപദേശകനും സതീശന്‍ ഹാജരാകുന്നതിനെ എതിര്‍ത്തിരുന്നു.