കണ്ണൂരിൽ നാളെ സമാധാന ചർച്ച

215

കണ്ണൂർ : കണ്ണൂരിൽ നാളെ സമാധാന ചർച്ച. ബിജെപിയും – സിപിഎമും തമ്മിലായിരിക്കും ഉഭയകക്ഷി ചർച്ച നടത്തുക. ജില്ലാ കളക്ടറാണ് യോഗം വിളിച്ചത്. കഴിഞ്ഞ ദിവസം മാഹിയിൽ സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായിരുന്നു ബാബു കണ്ണിപ്പൊയിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരു മുന്നണികളും നാളെ യോഗം ചേരുന്നത്.

NO COMMENTS