തൂത്തുക്കുടി : തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ സമരക്കാർക്ക് നേരെ അണ്ണാ നഗറിലുണ്ടായ പോലീസ് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നു പോലീസുകാരടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. കാളിയപ്പനാണ്(24) മരിച്ചത്. ഇന്നലെ പോലീസ് നടത്തിയ വെടിവെപ്പില്‍ 11 പേര് കൊല്ലപ്പെട്ടിരുന്നു. ഇതോടെ സ്റ്റര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരായ ജനകീയ സമരക്കാര്‍ക്കുനേരെ പോലീസ് നടത്തുന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി.
ഇന്നത്തെ വെടിവെപ്പില്‍ ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ മരിച്ചവരുടെ മ്യതദേഹങ്ങള്‍ ഏറ്റ് വാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായിരുന്നില്ല. തൂത്തുക്കുടി ഇന്നും വലിയ സംഘര്‍ഷങ്ങള്‍ക്ക് വേദിയായിരുന്നു. നിരവധി പോലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തിരുന്നു.