കൊച്ചി : ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂരും കരുണയുമടക്കം 21 മാനേജ്മെന്റുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഫീസ് 11 ലക്ഷം വേണമെന്നാണ് ഇവരുടെ പുതിയ ആവശ്യം. എന്നാല്‍, രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചത് 5 ലക്ഷമാണ്. ആവശ്യം തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.