ദാസ്യപ്പണി ; എസ്‌എപി ക്യാംപിലെ ഡെപ്യൂട്ടി കമാന്‍ഡന്റിനെതിരെ അന്വേഷണം

262

തിരുവനന്തപുരം : പൊലീസിലെ ദാസ്യപ്പണി വിവാദത്തില്‍ എസ്‌എപി ക്യാംപിലെ ഡപ്യൂട്ടി കമാന്‍ഡന്റ് പി.വി.രാജുവിനെതിരെ വകുപ്പതല അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്. ബറ്റാലിയന്‍ ഐ.ജി ജയരാജിനായിരുക്കും അന്വേഷണ ചുമതല. രാജുവിന്റെ കുടപ്പനക്കുന്നിലെ വീട്ടില്‍ ടൈല്‍സ് പാകാനായി നാല് പേരെ നിയോഗിച്ചെന്നാണ് പരാതി. പണി ചെയ്യുന്ന ദൃശ്യങ്ങള്‍ സഹിതമാണ് ഡിജിപിക്ക് പരാതി നല്‍കിയത്. രണ്ട് ദിവസം മുന്പായിരുന്നു സംഭവം. അന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ ജോലി ചെയ്‌തെന്നും പൊലീസിലെ ദാസ്യപ്പണി വിവാദം പുറത്ത് വന്നതോടെ തങ്ങളെ പറഞ്ഞു വിടുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

NO COMMENTS