പത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം

314

ന്യൂഡല്‍ഹി : പത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലെ പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രവേശന മേല്‍നോട്ട സമിതിയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

2016- 17 വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ മാനദണ്ഡം ലംഘിച്ചാണ് പ്രവേശനം നേടിയതെന്നാണ് സമിതിയുടെ വാദം. പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി രേഖകള്‍ നല്‍കിയില്ല. കോളേജും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഒത്തുകളിയാണ് ഇതെന്നും സമിതി ആരോപിച്ചു.

NO COMMENTS