തിരുവനന്തപുരം : സിനിമാ താരം സുധീര്‍ കരമനയുടെ വീടുപണിക്ക് സാധനങ്ങള്‍ ഇറക്കുന്നതിനായി നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ ചുമട്ടു തൊഴിലാളി യൂണിയന് ഖേദം അറിയിച്ചു. നോക്കുകൂലിയായി വാങ്ങിയ 25,000 രൂപ യൂണിയനുകള്‍ തിരികെ നല്‍കിയതായും സുധീര്‍ കരമന ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സംഭവത്തില്‍ കുറ്റക്കാരെ സസ്പെന്‍ഡ് ചെയത് മാറ്റി നിര്‍ത്തിയതിനാല്‍ പ്രശ്നം പരിഹരിക്കാന്‍ ട്രേഡ് യൂണിയനുകള്‍ അപേക്ഷിച്ചെന്നും, 25000 രുപ തിരികെ നല്‍കിയെന്നും സുധീര്‍ പറഞ്ഞു.