വിവാദ പ്രസംഗം ; സാധ്വി ബാലിക സരസ്വതിക്കെതിരെ ജാമ്യമില്ലാ കേസ്

325

കോഴിക്കോട് : കാസര്‍ഗോഡ് ബദിയടുക്ക ഹിന്ദു സമാജോത്സവത്തില്‍ വിവാദ പ്രസംഗം നടത്തിയ വിഎച്ച്‌പി നേതാവ് സാധ്വി സരസ്വതിക്കെതിരേ കേസെടുത്തു. പ്രസംഗത്തിലൂടെ മതവികാരം വ്രണപ്പെടുത്തി സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതിനാണ് ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്. ഹിന്ദുക്കള്‍ ആയുധമെടുത്തു വിപ്ലവം നടത്തിയാലെ മതം മുന്നോട്ടു പോകൂ. ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്തു വെട്ടണമെന്നുമാണ് സ്വാധി സരസ്വതി പ്രസംഗിച്ചത്.

NO COMMENTS