കൊല്‍ക്കത്ത : മിസോറാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഫെെനലില്‍ പ്രവേശിച്ചു. മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ വി.കെ അഫ്ദാല്‍ നേടിയ ഗോളാണ് കേരളത്തെ ഫെെനലിലെത്തിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കേരളം ബംഗാളിനെ നേരിടും. ആദ്യപകുതിയില്‍ ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിക്കുകയായിരുന്നു. പകരക്കാനായി ഗ്രൗണ്ടിലെത്തിയ അഫ്ദാല്‍ കേരളത്തിനായി ഗോള്‍ നേടുകയായിരുന്നു. ഗോളെന്നുറച്ച ചില അവസരങ്ങള്‍ മുതലാക്കാനാവാതെ പോയതാണ് മിസോറാമിന് തിരിച്ചടിയായത്.