നവവരന്റെ കൊലപാതകം ; കോട്ടയം എസ്പിക്ക് സ്ഥലം മാറ്റം

364

കോട്ടയം : പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കെവിന്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ കോട്ടയം എസ്പിക്കെതിരെ വകുപ്പ് തല നടപടി. എസ്പി വി.എം മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. കേസില്‍ എസ്.ഐയേയും എഎസ്‌ഐയേയും സസ്‌പെന്റ് ചെയ്തു. ഗാന്ധി നഗര്‍ എസ്.ഐ എം.എസ്. ഷിബുവിനെയാണ് സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിക്ക് ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉത്തരവിട്ടു. കെവിന്റെ ഭാര്യ നീനിവുന്റെ പരാതി അവഗണിച്ചതിനാണ് ഇരുവേയും സസ്‌പെന്റ് ചെയ്തത്.

NO COMMENTS