സിനിമാ-സീരിയല്‍ നടി തൊടുപുഴ വാസന്തി അന്തരിച്ചു

210

തൊടപുഴ: സിനിമാ സീരിയല്‍ നടിയായ തൊടുപുഴ വാസന്തി (65) അന്തരിച്ചു. വാഴക്കുളം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകീട്ട് നാലിന് തൊടുപുഴ മണക്കാട്ടെ വീട്ടുവളപ്പില്‍ നടക്കും. 450ഓളം സിനിമകളിലാണ് തൊടുപുഴ വാസന്തി അഭിനയിച്ചത്. 2007 വരെ ദിവസം രണ്ടോ അതിലധികമോ ചിത്രങ്ങളില്‍ നിരന്തരം അഭിനയിച്ച അഭിനേത്രിയാണു വാസന്തി. നാടകാഭിനയത്തിനു സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

NO COMMENTS