ന്യൂഡല്‍ഹി : സൈനികാധികാര നിയമമായ അഫ്സപ മേഘാലയയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കേന്ദ്ര അഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇതു സംബന്ധിച്ച അറിയിപ്പുള്ളത്. മേഘലായയെ കൂടാതെ അരുണാചല്‍ പ്രദേശിലെ എട്ട് പോലീസ് സ്റ്റേഷന് പരിധിയിലും അഫ്സപ പിന്‍വലിച്ചതായി കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പില്‍ പറയുന്നു. മേഘാലയ, മിസോറാം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വിദേശികള്‍ക്കുള്ള നിയന്ത്രണം എടുത്തു കളയുക വഴി വടക്കു കിഴക്കന്‍ മേഖലയിലെ വിനോദസഞ്ചാരമേഖലയെ പ്രൊത്സാപ്പിക്കാനുള്ള സാധ്യതയും കേന്ദ്രസര്‍ക്കാര്‍ തുറന്നിട്ടുണ്ട്. അതേസമയം പാകിസ്താന്,ചൈന, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇവിടം സന്ദര്‍ശിക്കാനുള്ള വിലക്ക് തുടരും.