ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ; മരണം ബാത്ത് റൂമിനുള്ളില്‍ തെന്നിവീണെന്ന് പുതിയ വെളിപ്പെടുത്തല്‍

267

ദുബായ് : ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത. ശ്രീദേവിയുടെ മരണം ബാത്ത് റൂമില്‍ തെന്നി വീണതിനെ തുടര്‍ന്നാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ, ഹൃദയാഘാതം മൂലം നടി അന്തരിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തു വന്നിരുന്നത്. എന്നാല്‍, ദുബായ് എമിറേറ്റ്‌സ് ടവറിലെ ഹോട്ടലിലെ ബാത്ത് റൂമില്‍ വീണതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശ്രീദേവിയെ ഉടന്‍ തന്നെ ദുബായിലെ റാഷിദ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. ദുബായില്‍ നടന്‍ മോഹിത് മാര്‍വയുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും.

NO COMMENTS