കുപ്പിവെള്ളം കുടിച്ച മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

285

മറയൂര്‍ : കുപ്പിവെള്ളം കുടിച്ച മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാന്തല്ലൂര്‍ കോവില്‍ക്കടവിലുള്ള ഒരു പെട്ടിക്കടയില്‍ നിന്നും വെള്ളം കുടിച്ച ശേഷം ഛര്‍ദ്ദി അനുഭവപ്പെട്ടതോടെയാണ് മൂന്ന് യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുപ്പിവെള്ളത്തിന് ആസിഡ് ഗന്ധമുണ്ടായിരുന്നെന്നും ഇവര്‍ ആരോപിക്കുന്നു.

തീര്‍ത്ഥമല കുടിയില്‍ നിന്നുമെത്തിയ രാജ് കുമാര്‍ (30), പാണ്ടി രാജ് (28), രാജന്‍ എന്നിവരാണ് ചികില്‍സ തേടിയത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മറയൂര്‍ പോലീസും ആരോഗ്യ വകുപ്പും കേസെടുത്തു. കുപ്പിവെള്ളം കൊണ്ടുവന്ന വാഹനം പിടിച്ചെടുത്തു. എറണാകുളം പുത്തന്‍കുരിശില്‍ നിന്നും കൊണ്ടുവന്ന ഗ്രീന്‍ വാലി എന്ന പേരിലുള്ള അര ലിറ്റര്‍ കുപ്പിവെള്ളത്തിലാണ് ദുര്‍ഗന്ധം ഉണ്ടായത്.

NO COMMENTS