അട്ടപ്പാടി : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായി ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമ്മീഷന്‍ എസ്.പിക്ക് നിര്‍ദ്ദേശം നല്‍കി. മധുവിനെ വനത്തില്‍ വെച്ച് പിടികൂടിയപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസഥര്‍ നോക്കി നിന്നത് ദൗര്‍ഭാഗ്യകരമാണ്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിയ്ക്കാനും കുടിവെള്ളം ഉള്‍പ്പടെയുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നടപടിയെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.