മാലിന്യകൂനയില്‍ നിന്ന് നവജാതശിശുക്കളുടെ മൃതദേഹം കണ്ടെത്തി

221
  • മധ്യപ്രദേശ് : മൂന്ന് നവജാത ശിശുക്കളുടെ മൃതദ്ദേഹം ബാഗിലാക്കിയ നിലയില്‍ മാലിന്യം നിക്ഷേപിക്കുന്ന വീപ്പയില്‍ നിന്നും കണ്ടെത്തി. മധ്യപ്രദേശിലെ ഗോപാല്‍ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് നവജാത ശിശുക്കളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കണ്ടെടുത്ത മൃതദേഹങ്ങളില്‍ ഒരെണ്ണം ആണ്‍കുഞ്ഞിന്റേതാണ്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. നവജാത ശിശുക്കളുടെ മൃതദ്ദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS