സി.ബി.ഐ ആസ്ഥാനത്തേക്ക് പ്രതിഷേധമാര്‍ച്ച് 26ന്

181

തിരുവനന്തപുരം : രാജ്യത്തെ ഉയര്‍ന്ന അന്വേഷണ ഏജന്‍സിയായ സി.ബി.ഐയെ രാഷ്ട്രീയവത്കരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാന പ്രകാരം സംസ്ഥാനത്ത് കോണ്‍ഗ്രസ് സി.ബി.ഐ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
തിരുവനന്തപുരത്ത് മുട്ടത്തറ സി.ബി.ഐ ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധമാര്‍ച്ച് രാവിലെ 10.30ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കും.
എറണാകുളത്ത് പുല്ലേപ്പടി സി.ബി.ഐ ആസ്ഥാനത്തേക്ക് നടത്തുന്ന പ്രതിഷേധമാര്‍ച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും.
ഡി.സി.സി പ്രസിഡന്റുമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി,ഡി.സി.സി ഭാരവാഹികള്‍, പോഷകസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

NO COMMENTS