ന്യൂ ഡൽഹി : പ്രളയ ദുരിതാശ്വാസത്തിനായി കേരളത്തിന് കേന്ദ്രത്തിന്റെ 3,048കോടി രൂപയുടെ കേന്ദ്ര ധനസഹായം. കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. സെക്രട്ടറിതല സമിതി കേരളത്തിലെത്തി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഒഡീഷ, ആന്ഡ്രാപ്രദേശ്, നാഗാലാന്‍ഡ്, എന്നീ സംസ്ഥാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.