തളിപ്പറമ്പ് : പറശ്ശിനിക്കടവില്‍ പത്താം ക്ലാസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ കൂടി പിടിയിൽ. തളിയില്‍ സ്വദേശി അക്ഷയ്, ഇരിട്ടി സ്വദേശി ബെവിന്‍, അബ്ദുള്‍ സമദ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ കേസില്‍ എട്ടു പേരെ ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വ്യാജ അക്കൗണ്ടുണ്ടാക്കി പെണ്‍കുട്ടിയുമായി ഫെയ്‌സ് ബുക്കിലൂടെ അടുപ്പം സ്ഥാപിച്ച പ്രതികള്‍ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അഞ്ജന എന്ന പേരിലാണ് പ്രതികള്‍ വ്യാജ അക്കൗണ്ടുണ്ടാക്കിയത്. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും. ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു.
പീഡന ദൃശ്യങ്ങള്‍ പുറത്തു വിടുമെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരനെയും ഭീഷണിപ്പെടുത്തി. പിന്നീട് മര്‍ദ്ദിക്കുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മ മകനിൽ നിന്നുമാണ് വിവരങ്ങൾ അറിഞ്ഞത്. ഉടൻ തന്നെ വനിതാ സെല്ലിൽ പരാതി നൽകുകയായിരുന്നു. ഇതോടെ ഈസംഭവവുമായി ബന്ധപ്പെട്ട് 16 കേസുകളിലായി 15 പേര്‍ അറസ്റ്റിലായി.