പൂഞ്ഞാര്‍ പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി

183

കോട്ടയം: പൂഞ്ഞാര്‍ പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി. അവിശ്വാസ പ്രമേയം പാസായതോടെയാണ് സിപിഎമ്മിന് പഞ്ചായത്തിന്റെ ഭരണം നഷ്ടമായത്. ജനപക്ഷവും ബിജെപിയും ചേർന്നാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ്‌ അംഗങ്ങളും പിന്തുണയ്ക്കുകയായിരുന്നു. 13 അംഗ പഞ്ചായത്തിലെ എട്ടംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ചു. പി സി ജോര്‍ജ്ജിന്റെ പാര്‍ട്ടിയായ ജനപക്ഷത്തിന്റെ പിന്തുണയോടെയാണ് സിപിഎം പൂഞ്ഞാര്‍ പഞ്ചായത്ത് ഭരിച്ചത് .

NO COMMENTS