ഇന്ന് ലോക ഭക്ഷ്യ ദിനം

817

1979 മുതലാണ് ഈ ദിനാഘോഷം ആരംഭിക്കുന്നത്. ആഹാരത്തിനുള്ള അവകാശം എന്നത് ഓരോ സ്ത്രീയുടെയും പുരുഷന്റെയും പെണ്കുട്ടിയുടെയും ആണ്കുട്ടിയുടെയും ജന്മസിദ്ധമായ അവകാശമാണ് എന്നതാണ് ലോക ഭക്ഷ്യദിനത്തിന്റെ ആശയവും സന്ദേശവും. ലോകത്തെമ്പാടും ഭക്ഷ്യോല്പ്പാദനം ഗണ്യമായി കൂട്ടാന് സ്വകാര്യ മേഖലയുടെ പങ്കാളിത്തം അത്യാവശ്യമാനെന്ന് ഈ സന്ദേശം നാം ഓരോരുത്തരേയും ഓര്മ്മിപ്പിക്കുന്നു. ലോക ജനതയില് ഒരു വിഭാഗം വിശപ്പകറ്റാനുള്ള മാര്ഗങ്ങള് തേടുമ്പോള് മറുഭാഗത്ത് പുതിയ ഭക്ഷണരീതികള് സൃഷ്ടിക്കുന്ന ജീവിതശൈലീ രോഗങ്ങള് വര്ധിക്കുകയാണ്

ലോകത്തിലെ വിശക്കുന്ന ആളുകളുടെ 70 ശതമാനം ആളുകളും താമസിക്കുന്നത് ഗ്രാമപ്രദേശത്താണ്. അവിടെ കൃഷിയാണ് വിശപ്പടക്കാനുള്ള മാര്ഗ്ഗവും ജീവിക്കാനുള്ള മാര്ഗ്ഗവും. ഇന്ത്യയിൽ ലോക ഭക്ഷ്യ ദിനത്തില് ആഹാര വൈവിധ്യവത്കരണത്തിനായി സമൂഹ തലത്തിലും വീട്ടുവളപ്പിലും പഴങ്ങളും പച്ചക്കറികളും നട്ടുവളര്ത്തുന്നത് പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമാണ് നല്കുന്നത്.

തോടുള്ള ഭക്ഷ്യ ധാന്യങ്ങള് – ചോളം, പയറുവര്ഗ്ഗങ്ങള് എന്നിവ ധാരാളം കഴിക്കുക, അവ മുളപ്പിച്ച് കഴിക്കുക, തവിടുള്ള ധാന്യങ്ങള് – ചമ്പാവരി, ബജ്ര, റാഗി എന്നിവ എന്നും കഴിക്കുക. പാല്, തൈര്, വെണ്ണ, കടല, എള്ള്, ഉഴുന്ന്, സോയാബീന്, കൂണ്, കടല് മീനുകള് എന്നിവ കഴിക്കുക. അതാത് കാലത്തു കിട്ടുന്ന പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷിക്കുക. ഇവ ഉണ്ടാക്കിയെടുക്കാനായി വീട്ടില് കൃഷി ചെയ്യുക, മല്ലി, തുളസി, ചീര, ഉലുവ എന്നിവ കഴികുക. വെള്ളമൊഴിച്ഛ് പരിപാലിക്കേണ്ടതില്ലാത്ത പേര, വാഴ, മാവ്, പപ്പായ, നാരകം എന്നിവ കൂടുതല് വളര്ത്തുക തുടങ്ങിയ നിര്ദ്ദേശങ്ങളാണ് ജനങ്ങള്ക്ക് മുമ്പില് വയ്ക്കുന്നത്.

ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തെ 150 രാജ്യങ്ങളില് ഈ ആഘോഷം നടക്കുന്നുണ്ട്. വിശപ്പും ദാരിദ്ര്യവും ലോകത്തു നിന്ന് തുടച്ചുനീക്കുക എന്നത് മനുഷ്യാവകാശമാണെന്നും അത് അന്താരാഷ്ട്ര സമൂഹത്തിനു കൂടുതലായി അറിയാന് കഴിയണമെന്നും ലോക ഭക്ഷ്യ ദിനം നമ്മെ ഓര്മ്മിപ്പിക്കുന്നു. 1945ല് രൂപീകൃതമായ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടനയാണ് ഒക്ടോബര്16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത്.

NO COMMENTS