പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കി. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജില്ലയില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയത്. വെള്ളി, ശനി ദിവസങ്ങളില്‍ മഞ്ഞ അലര്‍ട്ടും ഏഴിന് അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം അതീവജാഗ്രതാ നിര്‍ദേശം നല്‍കിയത്.
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് എല്ലാ താലൂക്ക് ആഫീസുകളിലും വില്ലേജ് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
കണ്‍ട്രോള്‍ റൂം നമ്പരുകള്‍: ജില്ലാ കളക്ടറേറ്റ് 0468 2322515, 2222515, 8078808915, താലൂക്ക് ഓഫീസ് കോഴഞ്ചേരി 0468 2222221, താലൂക്ക് ഓഫീസ് അടൂര്‍ 04734 224826, താലൂക്ക് ഓഫീസ് കോന്നി 0468 2240087, താലൂക്ക് ഓഫീസ് റാന്നി 04735 227442, താലൂക്ക് ഓഫീസ് മല്ലപ്പള്ളി 0469 2682293, താലൂക്ക് ഓഫീസ് തിരുവല്ല 0469 2601303.