കൊച്ചി : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഷണ്ടിങ്ങിനിടയിൽ പാസഞ്ചർ ട്രെയിനിന്റെ എൻജിനും കോച്ചും പാളം തെറ്റി. ഒരു മണിക്കൂറോളം പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകളാണ് വൈകിയത്. കടവന്ത്ര പാലത്തിന് താഴെ വെച്ചായിരുന്നു പാളം തെറ്റിയത്. സംഭവത്തെ തുടർന്ന് റെയിൽവേ അധികൃതർ എത്തി പ്രശ്‌നങ്ങൾ പരിഹരിച്ചു.