ഉ​പ്പ​ള​യിലെ​ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്റെ കൊലപാതകം ; പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു

190

മ​ഞ്ചേ​ശ്വ​രം : ഉ​പ്പ​ള​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദിഖിനെ കുത്തി കൊലപ്പെടുത്തിയ കേ​സി​ല്‍ ഒ​ന്നാം പ്ര​തി അ​ശ്വി​ത്തിനെയും ര​ണ്ടാം പ്ര​തി കാ​ര്‍​ത്തിക്കിനെയും ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. സി​ദ്ദി​ഖിനെ ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് ബൈ​ക്കു​ക​ളി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം സി​ദ്ദി​ഖി​നെ കുത്തികൊലപ്പെടുത്തിയത്. ഡി​വൈ​എ​ഫ്‌ഐ യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗമായിരുന്നു സിദ്ദിഖ്. മ​ദ്യ​വി​ല്‍​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചില ത​ര്‍​ക്ക​ങ്ങളാണ് പ്രതികളെ കൊ​ല​യി​ലേ​ക്കു ന​യി​ച്ച​തെ​ന്നും. സിദ്ദിഖിനെ കു​ത്തി​യ​ത് ഒന്നാം പ്രതി അ​ശ്വി​ത്താ​ണെ​ന്നും പോ​ലീ​സ് പറഞ്ഞു.

NO COMMENTS