തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇന്ന് ധനസമാഹരണം നടത്തും. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ കുട്ടികളുടെ പങ്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലെ കുട്ടികളില്‍ നിന്ന് ഫണ്ട് ശേഖരിക്കും. ഏകദിന ധനസമാഹരണ യജ്ഞത്തിലൂടെ കിട്ടുന്ന തുക പൊതുവിദ്യാഭ്യാസവകുപ്പ് തുടങ്ങിയിരിക്കുന്ന പ്രത്യേക അക്കൗണ്ടിലേക്കാണ് സ്കൂളുകള്‍ നിക്ഷേപിക്കുക.