കാസറഗോഡ് : കാസറഗോഡ് കണ്ണാടിപ്പള്ളി മുസ്ലിം ജമാഅത്തിൽ രാവിലെ നമസ്കരിക്കാൻ വന്ന മുഹമ്മദ് എന്നയാളുടെ ബാഗ് മോഷ്ടിച്ചാണ് മോഷ്ട്ടാവ് കടന്നു കളഞ്ഞത്. ബണ്ടാരപെട്ടി പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോളാണ് ബാഗ് മോഷ്ടിച്ചത് .ഇന്ന് (07/11/18) രാവിലെ 4.40 നും 4. 45 നും ഇടയിലാണ് സംഭവം .മോഷ്ട്ടാവ് പള്ളിയിൽ പ്രവേശിക്കുന്നതും മോഷ്ട്ടിക്കുന്നതുമെല്ലാം സി സി ക്യാമറയിൽ. ഇതിനു മുൻപും ബണ്ടാരപെട്ടി മോഷ്ടിക്കാൻ ശ്രമം നടന്നിട്ടുണ്ട് . അന്ന് സി സി കാമറ ഇല്ലായിരുന്നു .കാസറഗോഡ് പോലീസ് മോഷ്ട്ടാവിനെ പിടികൂടുന്നതിനുള്ള തെരച്ചിൽ ആരംഭിച്ചു .