മണ്‍വിള ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപിടുത്തം മനപ്പൂര്‍വ്വം സൃഷ്ടിച്ചതെന്ന് സ്ഥിരീകരിച്ചു

185

തിരുവനന്തപുരം : മണ്‍വിള ഫാമിലി പ്ലാസ്റ്റിക് കമ്പനിയിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിന്‍കീഴ് സ്വദേശി ബിമല്‍, കാര്യവട്ടം സ്വദേശി ബിനു എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരേയും നേരത്തെ പോരീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ശമ്പളം വെട്ടിക്കുറച്ചചിലുള്ള വിരോധത്തില്‍ ഇവര്‍ സ്ഥാപനത്തിന് തീവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കെട്ടിടത്തിന്റെ മുകളിലെ സ്റ്റോറിലാണ് ആദ്യം തീപ്പിടുത്തമുണ്ടായത്. ഉത്പന്നങ്ങള്‍ പാക്ക് ചെയ്യാനുള്ള പ്ലാസ്റ്റിക്കിന് ലൈറ്റര്‍ ഉപയോഗിച്ച് തീകൊടുക്കുകയായിരുന്നു. ബിമലാണ് തീകൊളുത്തിയത്. ഇരുവരും ജോലി സമയം കഴി്ഞ്ഞ് സ്‌റ്റോറിന് സമീപമെത്തിയാണ് ക്യത്യം നടത്തിയത്. പ്രതികളിലൊരാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പോലീസ് പറഞ്ഞു. സ്റ്റോറിലെ സഹായികളാണ് ഇരുവരും.സിസിടിവി ദ്യശ്യങ്ങളാണ് ഇരുവരേയും പിടികൂടാന്‍ പോലീസിന് സഹായകമായത്.

NO COMMENTS