പമ്പ : കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞു. പ്രതിഷേധക്കാരുടെ വാഹനമാണെന്ന് തെറ്റിധരിച്ചാണ് മന്ത്രിയുടെ വാഹനം പോലീസ് തടഞ്ഞത്. തുടര്‍ന്ന് മന്ത്രിയുടെ വാഹനമാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് മന്ത്രിയോട് മാപ്പു പറഞ്ഞു. പോലീസ് രേഖാമൂലം മാപ്പെഴുതി നല്‍കി. പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമാണ് വാഹനം തടഞ്ഞത്.