ഇന്ത്യയുടെ ഹൈസിസ് ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും

449

തിരുവനന്തപുരം : ഭൂമിയുടെ ഉപരിതലം നിരീക്ഷിക്കാനുള്ള ഇന്ത്യയുടെ ഹൈസിസ് ഉപഗ്രഹം ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും. രാവിലെ 9.59നാണ് വിക്ഷേപണം. പി.എസ്.എല്‍.വിയുടെ 43-ാമത്തെ ദൗത്യമാണിത്. ഇതോടൊപ്പം 30 വിദേശ ഉപഗ്രഹങ്ങളുടെ വാണിജ്യവിക്ഷേപണവും നടത്തുന്നുണ്ട്. ഭൂമിയില്‍ നിന്ന് 636 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ഹൈസിസ് ഉപഗ്രഹവും 504 കിലോമീറ്റര്‍ മേലെ മറ്റ് 30 ഉപഗ്രഹങ്ങളും വിക്ഷേപിക്കും. രാജ്യത്തിന്റെ ആദ്യ ഹൈസ്പെക്സ് ഉപഗ്രഹമാണിത്.

5 വര്‍ഷമാണ് ഹൈസിസ് ഉപഗ്രഹത്തിന്റെ കാലാവധി. ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് ആധുനിക സാങ്കേതികവിദ്യയായ ഹൈപ്പര്‍ സ്പെക്ടറല്‍ ഇമേജിംഗാണ് ഉപഗ്രഹത്തിന്റെ പ്രത്യേകത. വളര്‍ന്നുകൊണ്ടിരിക്കുന്ന ഇമേജിംഗ് സാങ്കേതികവിദ്യയാണ് ഹൈസ്പെക്സ് എന്ന ഹൈപ്പര്‍ സ്പെക്ടറല്‍ ഇമേജിംഗ് ടെക്നോളജി. ഇതിലൂടെ കാര്‍ഷികവളര്‍ച്ച കൃത്യതയോടെ വിലയിരുത്താൻ കഴിയും.

NO COMMENTS