ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

226

ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുളയ്ക്കലില്‍ വെച്ചാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചെങ്ങന്നൂരിലെ പരിപാടിയിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രവര്‍ത്തകരെ നീക്കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വഴിയില്‍ തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു.

NO COMMENTS