സുധീർ കരമനയിൽ നിന്നും നോക്ക് കൂലി വാങ്ങിയ 14 സി ഐ ടി യു തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ്തു

331

തിരുവനന്തപുരം : സുധീർ കരമനയിൽ നിന്നും നോക്ക് കൂലി വാങ്ങിയ സി ഐ ടി യു അരശുംമൂട് യൂണിറ്റിലെ 14 തൊഴിലാളികളെ സി ഐ ടി യു ജില്ലാ സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തു. അന്യായമായി കൈപ്പറ്റിയ തുക തിരിച്ചു നല്‍കാനും നിര്‍ദേശം നൽകി. വീടുപണിക്ക് ആവശ്യമായ സാധനങ്ങള്‍ ഇറക്കിയതിന് തൊഴിലാളികള്‍ 25,000 രൂപ നോക്കുകൂലി വാങ്ങിയിരുന്നു. സംഭവം വിവാദമായതോടെ ജില്ലാ സെക്രട്ടറി ഇവരില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. നോക്കുകൂലി വാങ്ങിയതായി ഇവര്‍ സമ്മതിക്കുകയും ചെയ്തതോടെയാണ് വേണ്ട നടപടികൾ കൈകൊള്ളുകയായിരുന്നു. കൂടാതെ ബി എം എസിന്റെയും ഐ എന്‍ ടി യു സിയുടെയും തൊഴിലാളികളും നോക്കുകൂലി വാങ്ങിയതായി ആരോപണമുയര്‍ന്നിരുന്നു. 7 ഐ എന്‍ ടി യു സി തൊഴിലാളികളെ സംഘടന പുറത്താക്കിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

NO COMMENTS